ഭുംറയുടെ അപൂര്‍വ്വ റെക്കോര്‍ഡും തകര്‍ത്തു, ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി മാറി സിറാജ്
ഭുംറയുടെ അപൂര്‍വ്വ റെക്കോര്‍ഡും തകര്‍ത്തു, ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി മാറി സിറാജ്
ഏകദിനത്തില്‍ ഇന്ത്യന്‍ പിച്ചുകളിലും സമീപകാല മുഹമ്മദ് സിറാജ് മികച്ച ബൗളിംഗ് പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭൂതപൂര്‍വ്വമായ മാറ്റമാണ് സിറാജ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍, മിക്കവാറും എല്ലാ ബൗളര്‍മാരും തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, 10 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്
ഹൈദരാബാദില്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ മിന്നലാക്രമണത്തില്‍ ഇന്ത്യ പതറിപ്പോയെങ്കിലും ഒടുവില്‍ കളി ജയിക്കാന്‍ കാരണം സിറാജിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. കിവീസ് മുന്‍നിര താരങ്ങളായ ഡെവണ്‍ കോണ്‍വേ, ടോം ലാതം, മിച്ചല്‍ സാന്റ്നര്‍, ഹെന്റി ഷിപ്ലി എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.
ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ 150 ഓവറെങ്കിലും എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുളള താരമായി സിറാജ് മാറി. സാക്ഷാല്‍ ജ്‌സപ്രിത് ഭുംറയേയും അമിത് മിശ്രയേയും മുഹമ്മദ് ഷമിയേയുമെല്ലാമാണ് ഹൈദരാബാദ് എക്സ്പ്രസ് മറികടന്നത്.
0 Comments: