• Convallis consequat

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

  • Augue nullam mauris

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

  • Donec conubia volutpat

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

  • Primis volutpat tempor

    Lorem ipsum integer tincidunt quisque tristique sollicitudin eros sapien, ultrices primis volutpat tempor curabitur duis mattis dapibus, felis amet faucibus...

Showing posts with label SPORTS MALAYALAM. Show all posts

Friday, 20 January 2023

റിയാദ് സീസൺ കപ്പിൽ പി.എസ്.ജിക്ക് ജയം; ഗോളടിച്ച് മെസിയും എംബാപ്പെയും, ക്രിസ്റ്റ്യാനോ മാൻ ഓഫ് ദ മാച്ച്

റിയാദ് സീസൺ കപ്പിൽ പി.എസ്.ജിക്ക് ജയം; ഗോളടിച്ച് മെസിയും എംബാപ്പെയും, ക്രിസ്റ്റ്യാനോ മാൻ ഓഫ് ദ മാച്ച്

റിയാദ്: ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരിട്ട് ഏറ്റുമുട്ടിയ റിയാദ് സീസണിൽ പി.എസ്.ജിക്ക് ജയം. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് മെസിയും നെയ്മറും എംബാപ്പെയും ഉൾപ്പെടുന്ന സംഘത്തിന്‍റെ ജയം. റിയാദ് കിംഗ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോയാണ് മാൻ ഓഫ് ദി മാച്ച്. സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽഹിലാലിന്‍റെയും നസ്റിന്‍റെയും സംയുക്ത സഖ്യമാണ് ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ പി.എസ്.ജിയെ നേരിട്ടത്. മത്സരം തുടങ്ങി രണ്ടര മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസി ഗോൾ നേടി. പി.എസ്.ജിക്ക് ഒരു ഗോൾ ലീഡ്.

സൗദി ക്ലബ്ബിലേക്ക് കുടിയേറിയ ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. അതും സൗദിയിലെ നസ്ർ ഹിലാൽ ക്ലബ്ബിലെ താരങ്ങൾക്കൊപ്പം. കാണാനെത്തിയ അറുപതിനായിരത്തിലേറെ വരുന്ന കാണികളെ റോണോ നിരാശപ്പെടുത്തിയില്ല. 31 ആം മിനിറ്റിൽ പി.എസ്.ജി ഗോളിയുടെ കൈപ്രയോഗത്തിൽ വീണ ക്രിസ്റ്റ്യാനോക്ക് പെനാൽറ്റിയുടെ അവസരം ലഭിച്ചു, ഗോളടിച്ചു. സൗദിക്കായി നേടിയ ഗോളോടെ കളി ആവേശാരവത്തിലായി ഗാലറി. 38 ആം മിനിറ്റിൽ സൗദിയുടെ അൽ ദോസരിയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് പി.എസ്.ജി താരം ബെർനാടിന് റെഡ് കാർഡ് ലഭിച്ചു. പിന്നെ 10 പേരെ വെച്ചായിരുന്നു പി.എസ്.ജിയുടെ കളി. പക്ഷേ കളിക്കളം കണ്ടത് ഗോൾ മഴ. 42 ആം മിനിറ്റിൽ പി.എസ്.ജിക്കായി മാർകിഞ്വോസ് ലക്ഷ്യം കണ്ടു. നാൽപത്തിയഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം നെയ്മർ പാഴാക്കി.
എന്നാല്‍ അമ്പതാം മിനിറ്റിലെ തകർപ്പൻ ഗോളോടെ ക്രിസ്റ്റ്യാനോ വീണ്ടും സമനില പിടിച്ചു. 52 ആം മിനിറ്റിൽ എംബാപ്പെയുടെ കിടിലൻ പാസിൽ റാമോസിന്‍റെ ഫിനിഷിങ്. മത്സര സ്കോർ 3-2. 56 ആം മിനിറ്റിൽ സൗദിയുടെ ജാംഗിന്‍റെ ഗോളോടെ വീണ്ടും സമനില പിടിച്ചു. അറുപതാം മിനിറ്റിൽ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി എംബാപ്പെ വലയിലെത്തിച്ചു. സ്കോർ ലീഡ് 4-3 ലെത്തി. 78 ആം മിനിറ്റിൽ എകിടികെയുടെ ഗോളോടെ പി.എസ്.ജി വിജയമുറപ്പിച്ചു.
പക്ഷേ, മത്സരത്തിന്‍റെ അധിക സമയത്ത് 94 ആം മിനിറ്റിൽ സൗദിക്കായി ടലിസ്കയുടെ ഗോളോടെ പി.എസ്.ജിയുടെ ജയത്തിന്‍റെ മാറ്റു കുറച്ചു സൗദി. തകർപ്പൻ ഗോൾ നേടിയ ക്രിസ്റ്റ്യാനോയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. സൗദി ജനറൽ എന്‍റർടെയ്ന്‍മെന്‍റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. മെസിയുൾപ്പെടെ വൻ താരനിരയെ ലോകകപ്പിന് ശേഷം കാണാനായ സന്തോഷത്തിലായിരുന്നു ആരാധകർ. ഒപ്പം അരങ്ങേറ്റം ഗംഭീരമാക്കാനായതിന്‍റെ ആവേശത്തിലാണ് ക്രിസ്റ്റ്യാനോ ആരാധകർ.

ഭുംറയുടെ അപൂര്‍വ്വ റെക്കോര്‍ഡും തകര്‍ത്തു, ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി മാറി സിറാജ്

ഭുംറയുടെ അപൂര്‍വ്വ റെക്കോര്‍ഡും തകര്‍ത്തു, ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി മാറി സിറാജ്

ഏകദിനത്തില്‍ ഇന്ത്യന്‍ പിച്ചുകളിലും സമീപകാല മുഹമ്മദ് സിറാജ് മികച്ച ബൗളിംഗ് പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭൂതപൂര്‍വ്വമായ മാറ്റമാണ് സിറാജ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍, മിക്കവാറും എല്ലാ ബൗളര്‍മാരും തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, 10 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്
ഹൈദരാബാദില്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ മിന്നലാക്രമണത്തില്‍ ഇന്ത്യ പതറിപ്പോയെങ്കിലും ഒടുവില്‍ കളി ജയിക്കാന്‍ കാരണം സിറാജിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. കിവീസ് മുന്‍നിര താരങ്ങളായ ഡെവണ്‍ കോണ്‍വേ, ടോം ലാതം, മിച്ചല്‍ സാന്റ്നര്‍, ഹെന്റി ഷിപ്ലി എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.
ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ 150 ഓവറെങ്കിലും എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുളള താരമായി സിറാജ് മാറി. സാക്ഷാല്‍ ജ്‌സപ്രിത് ഭുംറയേയും അമിത് മിശ്രയേയും മുഹമ്മദ് ഷമിയേയുമെല്ലാമാണ് ഹൈദരാബാദ് എക്സ്പ്രസ് മറികടന്നത്.