Saturday, 11 February 2023

സന്തോഷ് ട്രോഫി സെമി ഫൈനൽ ഫൈനൽ പോരാട്ടങ്ങൾ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ അരങ്ങേറും.

 

സന്തോഷ് ട്രോഫി സെമി ഫൈനൽ ഫൈനൽ പോരാട്ടങ്ങൾ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുo 



സന്തോഷ് ട്രോഫിയുടെ സെമിഫൈനലും ഫൈനലും മാർച്ച് 1 നും 4 നും ഇടയിൽ സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ദേശീയ ഫെഡറേഷൻ വ്യാഴാഴ്ച അറിയിച്ചു.

സൗദി അറേബ്യൻ ഫുട്ബോൾ ഫേഡറേഷനുമായുള്ള കൂടിയാലോചിച്ച ശേഷമാണ് തീയതികൾ നിശ്ചയിച്ചതെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.”ഇന്ത്യൻ ഫുട്ബോളിന് ഇതൊരു മഹത്തായ നിമിഷമാണ്, സെമിഫൈനലിൽ എത്തുന്ന നാല് സംസ്ഥാനങ്ങൾ സന്തോഷ് ട്രോഫി കിരീടത്തിനായി സൗദി അറേബ്യയിൽ പോരാടും,” പ്രഭാകരൻ പറഞ്ഞു.
സൗദി അറേബ്യയിൽ കളിക്കാനുള്ള അവസരം മൂലം വെള്ളിയാഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ കൂടുതൽ മികച്ചതാവുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ടിൽ 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ടീമുകൾ പരസ്പരം കളിക്കുക.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സന്തോഷ് ട്രോഫിയിൽ വിദേശ മണ്ണിൽ കളിക്കുന്ന ആദ്യ ടീമുകളായി മാറും,അവർ സെമിഫൈനലിനും ഫൈനലിനും റിയാദിലേക്ക് മാറും.കേരളമാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.

0 Comments: