Monday, 13 February 2023

ബിൽഡ് ക്വാളിറ്റിയിൽ വീണ്ടും കഴിവ് തെളിയിച്ച് ടാറ്റ; സഫാരിയുടെ വീഡിയോ വൈറൽ

 ബിൽഡ് ക്വാളിറ്റിയിൽ വീണ്ടും കഴിവ് തെളിയിച്ച് ടാറ്റ; സഫാരിയുടെ വീഡിയോ വൈറൽ







             ടാറ്റ സഫാരി എന്നത് നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റെ മുൻനിര എസ്‌യുവിയാണ്, രണ്ട് വർഷമായിട്ട് എസ്‌യുവി ഇപ്പോൾ വിൽപ്പനയിൽ ഉണ്ട്. മുൻകാലങ്ങളിൽ എല്ലാം തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ടാറ്റ വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റി എന്നത്, അത് മാത്രമല്ല അപകടത്തിൽപ്പെട്ട വാഹനങ്ങളുടേയും അത് പോലെ തന്നെ അതിൽ യാത്ര ചെയ്തിരുന്നവർക്ക് കാര്യമായി പരിക്കുകളൊന്നും ഇല്ല എന്ന് കാണിക്കുന്ന വിഡീയോകൾ എല്ലാം ഇന്ന് സമൂഹമാധ്യമങ്ങളിലെല്ലാം ലഭ്യമാണ്.
ഏറ്റവും പ്രധാനമായ ഒരു കാര്യം എന്ന് പറയുന്നത് ടാറ്റ സഫാരിയും ഹാരിയറും ഇതുവരെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയരായിട്ടില്ല എന്നതാണ്, പക്ഷേ എന്നിരുന്നാലും, മുൻകാലങ്ങളിലെ പല അപകടങ്ങളിലും അവർ തങ്ങളുടെ ബിൽഡ് ക്വാളിറ്റി ഏറ്റവും മികച്ചതാണ് എന്ന് തെളിയിച്ചിട്ടുണ്ട്. ടാറ്റ സഫാരി ഇഷ്ടിക നിറച്ച ഒരു ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്ക് വയ്ക്കാനുളളത്.
വീഡിയോയിൽ കാണുന്നത് പോലെ പ്രകാരം ഇഷ്ടിക നിറച്ച ട്രക്കിലേക്ക് കാർ ഇടിക്കുകയായിരുന്നു. ഹൈവേയിൽ വച്ചാണ് അപകടം നടക്കുന്നത്. . അപകടം നടന്ന സ്ഥലം വീഡിയോയിൽ കാണുന്നില്ല എങ്കിലും കാറിലുണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. കാറിന്റെ പിൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കാറിന്റെ ബൂട്ടിനും മൂന്നാം നിരയ്ക്കും നല്ല കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. SUV പിന്നിൽ നിന്ന് നോക്കിയാൽ ഏത് വാഹനമാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം തകർന്നിരിക്കുകയാണ്.

ട്രക്ക് നിയന്ത്രണം വിട്ട് സഫാരിയിലേക്ക് ഇടിച്ചു കയറിയതാണോ അതോ സഫാരി ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചത് കാരണം അപകടം സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല. ബൂട്ടിൽ കുറച്ച് ലഗേജ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. എസ്‌യുവിയുടെ മുൻവശത്ത് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല, ബൂട്ടിനൊപ്പം പിൻവശത്തെ ഡോറിനും മിഡിൽ പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ തുറുപ്പ് ചീട്ടുകളാണ് ഹാരിയറും, സഫാരിയും. പ്രതിമാസ വില്‍പ്പനയില്‍ രണ്ട് മോഡലുകളും മികച്ച വില്‍പ്പനയാണ് കാഴ്ചവെയ്ക്കുന്നത്. ഹാരിയറും സഫാരിയും ഒഴികെയുള്ള തങ്ങളുടെ മിക്കവാറും എല്ലാ വാഹനങ്ങളും ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിന് ടാറ്റ അയച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.
പഴയ സഫാരി എന്ന ഐതിഹാസിക നെയിംപ്ലേറ്റ് നിലനിര്‍ത്തികൊണ്ട് ടാറ്റ വിപണിയില്‍ അവതരിപ്പിച്ച മോഡലിന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നതെന്ന് വേണം പറയാന്‍. ടാറ്റ സഫാരി അതിന്റെ സെഗ്മെന്റില്‍ ഒരു മാന്യമായ വില്‍പ്പനയാണ് നേടുന്നത്. പ്രതിമാസം ശരാശരി 2,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കാറുണ്ടെന്നും കമ്പനി പറയുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഇന്‍-ബില്‍റ്റ് iRA തുടങ്ങിയ ഗിസ്മോസുകളാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. കണക്ട് കാര്‍ സാങ്കേതികവിദ്യ. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, മൂഡ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. എസ്‌യുവിയുടെ ക്യാബിന് പ്രീമിയം ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയോട് കൂടിയ ഡ്യുവല്‍-ടോണ്‍ തീം കമ്പനി വാഗാദം ചെയ്യുന്നു.
168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരിക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.മുന്‍നിര ടാറ്റ എസ്‌യുവി നിലവില്‍ XE, XM, XT, XT+, XZ, XZ+, XZ+ ഗോള്‍ഡ് എഡിഷന്‍ എന്നിങ്ങനെ ഏഴ് വകഭേദങ്ങളില്‍ ലഭ്യമാണ്. സഫാരി രണ്ട് സീറ്റിംഗ് ലേഔട്ടുകളില്‍ ലഭ്യമാണ്- ഏഴ് സീറ്റുകളും ആറ് സീറ്റുകളും.
ഇതിൽ ആറ് സീറ്റ് കോൺഫിഗറേഷനിൽ വരുന്ന മോഡലിന് മധ്യ നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് ലഭിക്കുന്നത്. വാഹനത്തിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, നിലവില്‍ ഇതിന്റെ പ്രാരംഭ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 23.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മഹീന്ദ്ര XUV700-ന്റെ ലോഞ്ച് സെഗ്മെന്റില്‍ സഫാരിക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. മാത്രമല്ല, അതിന്റെ നീണ്ട ഫീച്ചര്‍ ലിസ്റ്റിനും വിശാലമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കും മുന്നില്‍ സഫാരിയുടെ വില്‍പ്പന ഇടിയുകയും ചെയ്തു. XUV700-യ്ക്ക് ലഭിച്ച 1.5 ലക്ഷത്തിലധികം യൂണിറ്റുകളുടെ ബുക്കിംഗ് കണക്കുകള്‍ അതിന്റെ ഡിമാന്‍ഡ് എടുത്ത് കാണിക്കുന്നതാണ്.

0 Comments: